(www.kl14onlinenews.com)
(27-Sep -2022)
ചെറായിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന രാധാകൃഷ്ണൻ ഭാര്യ അനിത എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഇവരുടെ മകളുടെ വിവാഹം നടന്നത്. വീടുവിട്ട് പോയി വിവാഹം കഴിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق