കുമ്പളയിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന,പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു, വൃത്തിഹീനമായ ഒരു ഹോട്ടൽ അടപ്പിച്ചു

(www.kl14onlinenews.com)
(20-Sep -2022)

കുമ്പളയിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന,പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു,
വൃത്തിഹീനമായ ഒരു ഹോട്ടൽ അടപ്പിച്ചു
കുമ്പള: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി കുമ്പളയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു. വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച ഒരു ഹോട്ടൽ അടപ്പിച്ചു.
പൊറോട്ട,ചിക്കൻ കറി,നൂഡിൽസ്,ചിക്കൻ ഫ്രൈ,അച്ചാർ,മയോണൈസ് തുടങ്ങിയ പഴകിയ പൂപ്പൽ ബാധിച്ച ഭക്ഷണ സാധനങ്ങളാണ് നശിപ്പിച്ചത്.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും, വൃത്തിഹീനവുമായ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ,കൂൾബാർ,ബേക്കറി,സോഡാ ഫാക്ടറികളിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.

അരിക്കാടി ബംബ്രാണ റോഡരികിൽ പ്രവർത്തിക്കുന്ന പാൻമസാല സ്റ്റാളിൽ നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട പാൻ ഉത്പ്പന്നങ്ങൾ പിടികൂടി പോലീസിന് കൈമാറി.

റോഡരികിൽ എച്ച്ഐവി,ഹെപ്പറ്റൈറ്റിസ് ബി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ടാറ്റുകുത്തുകയായിരുന്ന നാടോടി സംഘം ഹെൽത്ത് ടീമിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു.

ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന്റെ നേതൃത്വത്തിൽ 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ഹെൽത്ത് ഇൻസ്പെക്ടർ നിഷമോൾ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ബാലചന്ദ്രൻ സി.സി,ആദർശ് കെ കെ,അഖിൽ കാരായി,ഡ്രൈവർ വിൽഫ്രഡ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

പടം:ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്ഫിന്റെ നേതൃത്വത്തിൽ കുമ്പളയിൽ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു.

Post a Comment

Previous Post Next Post