(www.kl14onlinenews.com)
(20-Sep -2022)
ഭിന്നശേഷി വിദ്യർത്ഥികൾക്കായി എൻഎസ്എസ് ആസൂത്രണം ചെയ്ത 'കൂടെ' പ്രൊജക്ടിന്റെ ഭാഗമായി ചാരിറ്റി ഓക്ഷൻ സംഘടിപ്പിച്ചു
വിദ്യാനഗർ: ഭിന്നശേഷി സഹപാഠികളെ സഹായിക്കാനായി കാസർഗോഡ് ഗവൺമെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ് ആസൂത്രണം ചെയ്ത 'കൂടെ' പ്രൊജക്ടിന്റെ ധനസമാഹരണാർത്ഥം ചാരിറ്റി ഓക്ഷൻ സംഘടിപ്പിച്ചു.
കോവിഡ്കാലത്ത് വളണ്ടിയേർസ് നിർമ്മിച്ച ബോട്ടിൽ ആർട്ടുകളാണ് 'കൂടെ' പ്രൊജക്ടിന്റെ ചിലവുകൾക്കായി ലേലം ചെയ്ത് വിറ്റത്. പ്രിൻസിപ്പാൾ ഡോ. രമ എം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, ഡോ. ആശാലത സി കെ വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, വൈഷ്ണവി വി, പ്രസാദ് ബി കിരൺ കുമാർ പി, മേഘ, വൈശാഖ് എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കോളേജിനെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ എസ് എസ് പരിപാടി സംഘടിപ്പിച്ചത്.
Post a Comment