പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകൾ വെട്ടിമാറ്റി; ഭർത്താവ് അറസ്റ്റിൽ

(www.kl14onlinenews.com)
(18-Sep -2022)

പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകൾ വെട്ടിമാറ്റി; ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി കൈവെട്ടിയ സംഭവത്തില്‍ സന്തോഷ്‌ പിടിയിൽ. അടൂരിൽ നിന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് ഇയാൾ ഭാര്യയെ വീട്ടിൽ കയറി വടിവാൾ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.

ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയ്ക്കുമാണ് വെട്ടേറ്റത്. ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയി. ഇന്ന് രാത്രി ഒൻപത് അരയോടെയാണ് സംഭവം. ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷ് ഒളിവിലാണ്. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post