(www.kl14onlinenews.com)
(26-Sep -2022)
ഹിമാചൽ പ്രദേശിലെ കുളുവിൽ വിനോദ സഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഏഴ് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുളുവിലെ ബഞ്ചാർ താഴ്വരയിലെ ഗിയാഗി പ്രദേശത്ത് എൻഎച്ച് 305ലാണ് അപകടമുണ്ടായത്. വാഹനം പാറയിൽ തട്ടി താഴേയ്ക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിലുണ്ടായിരുന്നത് രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും ബഞ്ചാർ എംഎൽഎ പറഞ്ഞു.
إرسال تعليق