(www.kl14onlinenews.com)
(03-Sep -2022)
തിരുവനന്തപുരം :
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണം ബോണസും അഡ്വാന്‍സും ഉത്സവബത്തയും ഇന്നുമുതല്‍ വിതരണം ചെയ്യും. ബില്ലുകള്‍ പാസാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും ഞായറാഴ്ചയും പ്രവര്‍ത്തിക്കും. 4,000 രൂപയുടെ ഓണം ബോണസാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ വരെ സര്‍വ്വീസില്‍ കയറിയവര്‍ക്കാണ് ബോണസിന് അര്‍ഹത. 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഓണം ബോണസ് ലഭിക്കുക.
ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടര്‍മാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെല്‍പര്‍മാര്‍, ആയമാര്‍ തുടങ്ങിയവര്‍ക്ക് 1,200 രൂപ ഉത്സവബത്ത ലഭിക്കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 20,000 രൂപ അഡ്വാന്‍സ് നല്‍കും. 5 മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും.
إرسال تعليق