കാസർകോട് റവന്യൂ ജില്ല മികച്ച പിടിഎക്കുള്ള അവാർഡ് ജിഎച്ച്എസ്എസ് ചെർക്കള സെൻട്രലിന്

(www.kl14onlinenews.com)
(03-Sep -2022)

കാസർകോട് റവന്യൂ ജില്ല മികച്ച പിടിഎക്കുള്ള അവാർഡ് ജിഎച്ച്എസ്എസ് ചെർക്കള സെൻട്രലിന്
പെർക്കള : 2021-22 വർഷത്തെ കാസർകോട് റവന്യൂ ജില്ലയിലെ മികച്ച പിടിഎ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജി എച്ച് എസ് എസ് പെർക്കള സെൻട്രൽ സ്കൂളിനെ . കഴിഞ്ഞ രണ്ട് വർഷക്കാലത്തെ അക്കാദമിക മേഖലയിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും പി ടി എ നടത്തിയ ശക്തമായ ഇടപെടലാണ് ജില്ലയിലെ മികച്ച പിടി എ ക്കുള്ള അവാർഡിന് അർഹമാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിൽ 1400 ഓളം കുട്ടികളാണ് സ്കൂളിൽ പുതുതായി പ്രവേശനം നേടിയത്. പൊതു വിദ്യാഭ്യാസ മേഖലയിലെ മികവും രക്ഷിതാക്കൾക്കുള്ള വിശ്വസവും തന്നെയാണ് ഇതിന് കാരണമായത് . പി ടി എ നിർമ്മിച്ച മിനി കോൺഫറൻസ് ഹാൾ,3 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ, ജൈവ വൈവിധ്യ ഉദ്യാനങ്ങൾ, ക്ലാസ് റും മോഡിഫിക്കേഷൻ, കുടിവെള്ള പദ്ധതി , KDP കെട്ടിടം . ജില്ലാ പഞ്ചായത്ത് വൈദ്യുത സോളാർ പ്ലാന്റ്, SSK കെട്ടിടം . CWSN ടോയ്ലറ്റ് , ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റുകൾ എന്നിവയൊക്കെ കൊണ്ടുവരുന്നതിൽ പിടി എ നിർണ്ണായക ഇടപെടലുകളാണ് നടത്തിയത്. കൂടാതെ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളായ ചെർക്കളം അബ്ദുല്ല സ്മാരക സാന്ത്വനം ചാരിറ്റി പദ്ധതി ( സഹപാഠിക്കൊരു കൈതാങ്ങ് ) , 'വിജ്ഞാന ജാലകം' പ്രതിദിന ചോദ്യോത്ത പരിപാടി , മിനിമം ലേണിംഗ് പ്രോഗ്രാം , SSLC Plus Two LSS USS NMMS വിജയ ശതമാനം വർദ്ധിപ്പിക്കുന്നതിനും പരിശീലനത്തിനുമായി Smart @ 2021 എന്നിവയൊക്കെ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ പെട്ടതാണ്. കോവിഡ് കാലത്ത് ഓൺലൈൻ പഠനംസാധ്യമാക്കുന്നതിനായി വിവിധ പ്രാദേശിക പഠനകേന്ദ്രങ്ങൾ , പാവപ്പെട്ട കുട്ടികൾക്കായി മൊബൈൽ ചാലഞ്ചിലൂടെ സ്മാർട്ട്ഫോൺ, ടെലിവിഷനുകൾ നൽകിയിട്ടുണ്ട്. 2020 - 21 വർഷത്തിൽ 28 A+ ഉൾപ്പെടെ 100 % വിജയവും 2022 വർഷത്തിൽ 12 A+ ഉം 99.28 % വിജയവും SSLC പരീക്ഷയിൽ ചരിത്ര വിജയം കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. 2017 - 18 വർഷത്തിൽ സംസ്ഥാനത്തെ Best PTA നാലാം സ്ഥാനവും 2019 - 20 വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ മികവുകൾക്ക് പൂർണ്ണ പിന്തുണ നൽകിയ എം എൽ എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, റവന്യു വിദ്യാഭ്യാസ ജില്ലാ തല ഉദ്യോഗസ്ഥർ , നാട്ടുകാർ , രക്ഷിതാക്കൾ ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് പിടി എ കമ്മിറ്റി നന്ദി അറിയിച്ചു. പ്രസിഡണ്ട് ഷുക്കൂർ ചെർക്കളം,വൈസ് പ്രസിഡന്റ് ബഷീർ പള്ളങ്കോട് ,എസ് എം സി ചെയർമാൻ സുബൈർ കെ എം , എം പി ടി എ പ്രസിഡന്റ് ഫൗസിയ്യ മുഹമ്മദലി , പ്രിൻസിപ്പാൾ വിനോദ് കുമാർ ടി വി , ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ എം എം തുടങ്ങിയവർ നേതൃത്വം നൽകുന്ന 21 അംഗ പിടി എ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു

Post a Comment

Previous Post Next Post