ചൗക്കി സന്ദേശം ഗ്രന്ഥാലയം ഗ്രന്ഥാ ശാലാദിനം അക്ഷര ദീപം തെളിയിച്ചു

(www.kl14onlinenews.com)
(15-Sep -2022)

ചൗക്കി സന്ദേശം ഗ്രന്ഥാലയം ഗ്രന്ഥാ ശാലാദിനം അക്ഷര ദീപം തെളിയിച്ചു

ചൗക്കി : കേരളത്തിൽ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സപ്തംബർ 14 ന് കേരളാ ഗ്രന്ഥശാലാദിനമായി ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ചൗക്കി സന്ദേശം ലൈബ്രറി യിൽ വിവിധ പരിപാടികളോടു കൂടി ഗ്രന്ഥശാലാദിനം സമുചിതമായി ആചരിച്ചു. . രാവിലെ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ പതാക ഉയർത്തി. വൈകുന്നേരം സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് അക്ഷരദീപം തെളിയിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്ദേശം സംഘടനാ സെക്രട്ടറി എം.സലീം, സന്ദേശം ജി.സി.സി. പ്രസിഡണ്ട് അബ്ബാസ് അക്കരക്കുന്ന് സന്ദേശം വനിതാ വേദി അംഗം ജാനകി , സന്ദേശം യുവപ്രതിഭാ പ്രസിഡണ്ട് അതുൽ.എം. നമ്പ്യാർ, വൈസ് പ്രസിഡണ്ട് ആകർഷ് എം. നമ്പ്യാർ, ബഷീർ ഗ്യാസ്, സുലൈമാൻ തോരവളപ്പ്, ഹമീദ് അക്കരക്കുന്ന്, സാജി ചൗക്കി, കണ്ണൻ, സക്കീൽ . അയിന്തു കെകെ. പുറം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post