മന്ത്രിയായി ചുമതലയേറ്റ് എം ബി രാജേഷ്, വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും

(www.kl14onlinenews.com)
(06-Sep -2022)

മന്ത്രിയായി ചുമതലയേറ്റ് എം ബി രാജേഷ്, വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും
തിരുവനന്തപുരം :
സ്പീക്കർ പദവിയിൽ നിന്നും രാജിവെച്ച എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽവെച്ചാണ് ചടങ്ങുകൾ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

ഗോവിന്ദൻ മാസ്റ്റർ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകൾ തന്നെയായിരിക്കും എംബി രാജേഷിന് നൽകുക. അതേസമയം, വകുപ്പുകൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് സത്യപ്രതിജ്ഞ ചടങ്ങിന് മുൻപ് എംബി രാജേഷ് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post