ഏഷ്യാ കപ്പില്‍ അവസാന സൂപ്പര്‍ ഫോര്‍ ടീമിനെ ഇന്നറിയാം; പാകിസ്ഥാനും ഹോങ്കോങ്ങും മുഖാമുഖം

(www.kl14onlinenews.com)
(02-Sep -2022)

ഏഷ്യാ കപ്പില്‍ അവസാന സൂപ്പര്‍ ഫോര്‍ ടീമിനെ ഇന്നറിയാം; പാകിസ്ഥാനും ഹോങ്കോങ്ങും മുഖാമുഖം
ഷാര്‍ജ: ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പാകിസ്ഥാനും ഹോങ്കോങ്ങും ഇന്ത്യയോട് തോറ്റിരുന്നു എന്നതിനാല്‍ ഇന്ന് ജയിക്കുന്നവർ സൂപ്പർ ഫോറിൽ ഇടംപിടിക്കും. അഫ്‌ഗാനിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ ഇതിനകം സൂപ്പര്‍ ഫോറിലെത്തിയിട്ടുണ്ട്.

നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഫോമിലേക്ക് മടങ്ങിയെത്തേണ്ടതുണ്ട് പാകിസ്ഥാന്. ബാബറും മുഹമ്മദ് റിസ്‌വാനും നല്‍കുന്ന തുടക്കം പാക് ടീമിന് നിര്‍ണായകമാകും. ഇന്ത്യക്കെതിരെ മുഹമ്മദ് റിസ്‌വാന്‍റെ(42 പന്തില്‍ 43) പോരാട്ടത്തിന് ഇടയിലും പാകിസ്ഥാന്‍ 147ല്‍ പുറത്തായിരുന്നു. അതേസമയം ബൗളിംഗില്‍ വലിയ ആശങ്കകളില്ല. പരിക്കേറ്റ യുവ പേസര്‍ നസീം ഷായ്‌ക്ക് പാകിസ്ഥാന്‍ വിശ്രമം നല്‍കാനിടയുണ്ട്. നസീമിനെ കളിപ്പിക്കേണ്ട എന്ന് പാകിസ്ഥാന്‍ തീരുമാനിച്ചാല്‍ മുഹമ്മദ് ഹസ്‌നൈന് അവസരം തെളിയും. പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. തോറ്റെങ്കിലും ഇന്ത്യക്കെതിരെ അഭിമാന പോരാട്ടം കാഴ്‌ചവെച്ച ഇലവനെ ഹോങ്കോങ് മാറ്റാനിടയില്ല. നിരവധി പാക് വംശജര്‍ ഹോങ്കോങ് ടീമിലുണ്ട്.

പാകിസ്ഥാന്‍ സാധ്യതാ ഇലവന്‍: ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌‌വാന്‍(വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുശ്‌ദില്‍ ഷാ, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, നസീം ഷാ/മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി.

ഹോങ്കോങ് സാധ്യതാ ഇലവന്‍: നിസാകത്ത് ഖാന്‍(ക്യാപ്റ്റന്‍), യാസിം മുര്‍ത്താസ, ബാബര്‍ ഹയാത്ത്, കിന്‍ചിത് ഷാ, ഐസാസ് ഖാന്‍, സീഷന്‍ അലി, സ്‌കോട്ട് മക്‌ക്കേനി(വിക്കറ്റ് കീപ്പര്‍), ഹരൂണ്‍ അര്‍ഷാദ്, എഹ്‌സാന്‍ ഖാന്‍, മുഹമ്മദ് ഖസന്‍ഫര്‍, ആയുഷ് ശുക്ല.

Post a Comment

Previous Post Next Post