കാസർകോട് മുനമ്പം പുഴയിൽ കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ തൂക്ക് പാലത്തിന് സമീപത്തു നിന്നും കണ്ടെത്തി

(www.kl14onlinenews.com)
(29-Sep -2022)

കാസർകോട് മുനമ്പം പുഴയിൽ കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ തൂക്ക് പാലത്തിന് സമീപത്തു നിന്നും കണ്ടെത്തി
കാസർകോട് :
മുനമ്പം പുഴയിൽ കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം ബേഡകം മുനമ്പം തൂക്ക് പാലത്തിന് സമീപത്തു നിന്നും ബുധനാഴ്ച രാത്രിയോടെ കണ്ടെത്തി.

ബുധനാഴ്ച രാത്രി വൈകി നടന്ന തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കരിച്ചേരി പുഴയിലെ മുനമ്പം ഭാഗത്ത് വെച്ച് കുളിക്കാനിറങ്ങി നീന്തുന്നതിനിടെ രണ്ടു പേരും ഒഴുക്കില്‍പെട്ടത്.
കൊല്ലം സ്വദേശി വിജിത്ത് (23)ന്റെ മൃതദേഹമാണ് രാത്രി 10 മണിയോടെ കണ്ടെത്തിയത്.തുടർന്ന് രാത്രി 11.30 മണിയോടെ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി രഞ്ജു (24) വിൻ്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post