ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍; ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു

(www.kl14onlinenews.com)
(04-Sep -2022)

ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍;
ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹോങ്കോങ്ങിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി. രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് പുറത്തായത്. പാകിസ്ഥാന്‍ ടീമില്‍ മുഹമ്മദ് ഹസ്‌നൈനെ ഉള്‍പ്പെടുത്തി.

ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.

ലോകപ്പ് തോല്‍വിക്ക് പകരം വീട്ടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ഇറങ്ങുന്നത്. ബാബര്‍ അസമിന്റെ മുറിവേറ്റ പാകിസ്ഥാന്‍ ശക്തമായ പോരാട്ടം ലക്ഷ്യമിടുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് കരുത്തും ഫോം വീണ്ടെടുത്ത വിരാട് കോലിയും അയല്‍ക്കാരെ അസ്വസ്ഥരാക്കും. കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്കും പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവുമായിരിക്കും ഇന്ത്യയുടെ തലവേദന.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായപ്പോള്‍ ഭുവി നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. വിരാട് കോലിയും രവീന്ദ്ര ജഡേജയും 35 റണ്‍സ് വീതം നേടി പുറത്തായപ്പോള്‍ 17 പന്തില്‍ 33* റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ്മ 12ഉം ഉപനായകന്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി

Post a Comment

Previous Post Next Post