ഹമീദ് ബെള്ളൂർ അടക്കയുടെ ആത്മഹത്യയിൽ ദുരൂഹത, ശക്തമായ അന്വേഷണം വേണം - ജില്ലാ ജനകീയ നീതി വേദി

(www.kl14onlinenews.com)
(27-Sep -2022)

ഹമീദ് ബെള്ളൂർ അടക്കയുടെ ആത്മഹത്യയിൽ ദുരൂഹത, ശക്തമായ അന്വേഷണം വേണം - ജില്ലാ ജനകീയ നീതി വേദി
ആദൂർ : നാട്ടക്കല്ലിൽ കുടുംബ സമേതം താമസിച്ച് വരികയായിരുന്ന ഹമീദ് എന്ന യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജില്ലാ ജനകീയ നീതിവേദി സെക്രട്ടറി അബ്ദുറഹിമാൻ കൈതോട് സംസ്ഥാന പോലീസ് അധികാരിക്ക് നൽകിയ പരാതിയിൽ പറയുന്നു.
20.09.22 ന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കുമിടയിൽ വീട്ടിൽ നടന്ന ചില അസ്വാരസ്യ സംഭവങ്ങുമായി ബന്ധപ്പെട്ട് പ്രശ്നങ്ങുണ്ടായിരുന്നുവെന്നും, കുടുംബാംഗങ്ങളിൽപ്പെട്ട ചിലർ മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ മർദ്ദിക്കുന്നതായി നേരിട്ട് കണ്ടതായും, ആത്ഹത്യ ചെയ്ത സ്ഥലവും സാഹചര്യങ്ങളും , 15 അടിയോളം വരുന്ന മേൽക്കൂരയിൽ തുണി കെട്ടി തൂങ്ങി മരിക്കാൻ കഴിയില്ലെന്നും, മറ്റെവിടെയോ നിന്ന് കൊലപെടുത്തിയതിന് ശേഷം ഈ പ്രദേശത്ത് കൊണ്ട് വന്ന് കെട്ടിതൂക്കിയതാണെന്ന സംശയം പ്രദേശവാസികൾ പ്രകടിപ്പിക്കുന്നതിനാൽ കർശനമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് ഡി ജി.പി., ജില്ലാ പോലീസ് ചീഫ്, ഡി വൈ എസ് പി ബേക്കൽ ഡിവിഷൻ, സി ഐ ആദൂർ പോലീസ് എന്നിവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post