(www.kl14onlinenews.com)
(05-Sep -2022
തിരുവന്തപുരം: പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരണം രണ്ടായി. കഴിഞ്ഞ ദിവസം കാണാതായ ഷാനിയുടെ (34) മൃതദേഹം കണ്ടെത്തി. മൂന്നാറ്റുമുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഷാനിയ്‌ക്കൊപ്പമുണ്ടായിരുന്ന ആറ് വയസുകാരി നസ്രിയ ഫാത്തിമയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചിരുന്നു. മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ ഷാനിക്കായി രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും മഴയും ഇരുട്ടും തെരച്ചിലിനെ ബാധിച്ചു.
മങ്കയം വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്
إرسال تعليق