കോടിയേരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മുഖ്യമന്ത്രി ചെന്നൈയിൽ

(www.kl14onlinenews.com)
(09-Sep -2022)

കോടിയേരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മുഖ്യമന്ത്രി ചെന്നൈയിൽ
ചെന്നൈ:
പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അ​ദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തി.
രാവിലെ ചെന്നൈയിൽ എത്തിയ മുഖ്യമന്ത്രി ഇന്ന് പകൽ മുഴുവൻ അവിടെ ചെലവഴിക്കും. ലീഗ് നേതാക്കൾ നേരത്തേ ചെന്നൈയിലെത്തി കോടിയേരിയെ സന്ദർശിച്ചിരുന്നു.

Post a Comment

Previous Post Next Post