വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

(www.kl14onlinenews.com)
(10-Sep -2022)

വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
ചെന്നൈ: തമിഴ്‌നാട് ആരക്കോണത്ത് സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകവെയായിരുന്നു അപകടം. മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളടക്കം ബസിലുണ്ടായിരുന്ന നാല് പേരെയും പെട്ടെന്ന് ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല. ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസിന്റെ സംശയം.
ഭാരതിദാസനര്‍ മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 6.15ഓടെയായിരുന്നു സംഭവം. സെന്താമങ്കലം ഗ്രാമത്തില്‍ നിന്നാണ് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും ഡ്രൈവര്‍ ബസില്‍ കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. അടുത്ത സ്ഥലത്തേക്ക് വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോകുന്നതിനിടെ, അതുവഴി പോയ ഇരുചക്രയാത്രക്കാരനാണ് ബസിന്റെ ഇടതുവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇയാള്‍ ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഉടന്‍ തന്നെ അരക്കോളം റെയില്‍വേക്രോസിന് സമീപം ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കി. ഫയര്‍ഫോഴ്‌സ് എത്തി 7.30-യോടെയാണ് തീഅണച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും ഉള്‍പ്പടെയുള്ള രേഖകള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post