ടീം കേരള ദുരന്തനിവാരണ സംഘത്തിന്റെ ഒന്നാം ഘട്ട പരിശീലനം പൂർത്തീകരിച്ച കാസർകോട് ഗവ.കോളേജ് എൻഎസ്എസ് വളണ്ടിയേർസ്

(www.kl14onlinenews.com)
(17-Sep -2022)

ടീം കേരള ദുരന്തനിവാരണ സംഘത്തിന്റെ ഒന്നാം ഘട്ട പരിശീലനം പൂർത്തീകരിച്ച കാസർകോട് ഗവ.കോളേജ് എൻഎസ്എസ് വളണ്ടിയേർസ്
പെരിയ : കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സജ്ജമാക്കിയ ടീം കേരള കാസർകോട് ജില്ലാ സംഘത്തിൻറെ ആദ്യഘട്ട പരിശീലനം പൂർത്തീകരിച്ച് കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് വളണ്ടിയേഴ്സ്. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജനകാര്യമന്ത്രാലയം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പിന് 16/09/2022 രാവിലെ 10 മണിക്ക് പെരിയ എസ് എൻ കോളേജ് ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ തുടക്കമായി. എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ പ്രവചനങ്ങൾക്കതീതമായ പ്രകൃതിയുടെ മാറ്റങ്ങൾക്കൊണ്ട് സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ലഘൂകരിക്കാൻ യുവ തലമുറ മുന്നിട്ടിറങ്ങണം എന്ന ലക്ഷ്യത്താലാണ് പരിപാടി സംഘടിപ്പിച്ചത്. ദുരന്തനിവാരണത്തിന്റെ
വിവിധ മേഖലകളെ നേരിട്ടറിഞ്ഞുകൊണ്ടുള്ള ക്ലാസ്സുകളും കളികളും ചിരികളും കൊണ്ട് സമ്പന്നമായ ക്ലാസ്സ് 17/09/2022 ന് നടന്ന സമാപന ചടങ്ങോടെ അവസാനിച്ചു. പ്രോഗ്രാം ഓഫീസർ പ്രൊഫസർമാരായ ആസിഫ് ഇക്ബാൽ കാക്കശ്ശേരി, ഡോ ആശാലത സി കെ എന്നിവർ ക്യാമ്പിൽ സാന്നിധ്യമറിയിച്ചു. വോളണ്ടിയർ സെക്രട്ടറിമാരായ പ്രസാദ് ബി, വൈശാഖ് എ, വൈഷ്ണവി വി, കിരൺ കുമാർ പി, അഞ്ജന എം, എന്നിവരടക്കം ഇരുപത് വളണ്ടിയർമാർ യൂണിറ്റിനെ പ്രതിനിധീകരിച്ച് ക്യാമ്പിൽ പങ്കാളികളായി

Post a Comment

Previous Post Next Post