(www.kl14onlinenews.com)
(01-Sep -2022)
'ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധത്തെ ബാധിച്ചു'; വിവാദ പരാമർശവുമായി ഹൈക്കോടതി
കൊച്ചി: വിവാഹമോചനങ്ങളില്‍ വിവാദ പരാമര്‍ശങ്ങളുമായി ഹൈക്കോടതി. പുതിയ തലമുറയുടെ വിദേശ സംസ്‌കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചെന്ന് കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് പുതു തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിവാദ പരാമര്‍ശങ്ങള്‍.
ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയാണ് നിരീക്ഷണം. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍ ദുര്‍ബലവും സ്വാര്‍ത്ഥവുമായ കാര്യങ്ങള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കുമായി വിവാഹ ബന്ധം തകര്‍ക്കുന്നതാണ് നിലവിലെ പ്രവണതയെന്ന് കോടതി പറഞ്ഞു.
വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാല്‍ എന്നന്നേക്കും ആശങ്ക വിളിച്ചു വരുത്തുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വര്‍ധിച്ചു വരുന്നതായും കോടതി നിരീക്ഷിച്ചു.
ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവില്ലെന്ന് കാരണത്താലാണ് വിവാഹമോചനം തേടിയതെന്ന് യുവാവ് പറഞ്ഞു. ആലപ്പുഴ കുടുംബകോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് യുവാവ് വിവാഹ നോചനത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
Post a Comment