വളർത്തുനായ്ക്കളുടെ വാക്സിനേഷന്റെ ആവശ്യകതയെപ്പറ്റി ഫ്ലാഷ്മോബ് സംഘടിപ്പിച്ച് എൻഎസ്എസ് വോളന്റിയർമാർ

(www.kl14onlinenews.com)
(26-Sep -2022)

വളർത്തുനായ്ക്കളുടെ വാക്സിനേഷന്റെ ആവശ്യകതയെപ്പറ്റി ഫ്ലാഷ്മോബ് സംഘടിപ്പിച്ച് എൻഎസ്എസ് വോളന്റിയർമാർ
കാസർകോട് : തെരുവ് നായ്ക്കളിൽ നിന്നും രക്ഷ നേടുന്നതിനും വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യകതയെപറ്റിയും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്. ഐ വി എ കാസറഗോഡും എ എച്ച് ഡിപ്പാർട്മെന്റും, കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡ്, ചെർക്കള ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായി ഫ്ലാഷ്മോബ് നടത്തി.
ഐവിഎ കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ പ്രദീപിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങ് ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ ബി സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആശാലത സി കെ ആശംസ അറിയിച്ച് സംസാരിച്ചു. വളർത്തുനായ്ക്കളുടെ വാക്സിനേഷൻ അവബോധമുണർത്തി ക്കൊണ്ട് വോളന്റിയർമാർ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ ആസിഫ് ഇക്ബാൽ കാക്കാശ്ശേരി, വോളന്റിയർ സെക്രട്ടറിമാരായ വൈഷ്ണവി വി, അഞ്ജന എം, കിരൺ കുമാർ പി, വൈശാഖ് എ, പ്രസാദ് ബി, മേഘ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post