ടി20 ലോകകപ്പ്; പാക്ക് ഉപദേശകനായി മാത്യു ഹെയ്ഡനെ നിയമിച്ചു

(www.kl14onlinenews.com)
(09-Sep -2022)

ടി20 ലോകകപ്പ്; പാക്ക് ഉപദേശകനായി മാത്യു ഹെയ്ഡനെ നിയമിച്ചു
ദുബായ് :
ഐസിസി ടി20 ലോകകപ്പിനുള്ള ടീമിന്റെ ഉപദേശകനായി ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്‌ഡനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു. കഴിഞ്ഞ വർഷം യുണൈറ്റഡ് അറബ് എമിറേറ്റിൽ നടന്ന ടി20 ലോകകപ്പിലും ഹെയ്ഡന്‍ പാകിസ്താന്റെ മെന്ററായിരുന്നു. ടീമിൽ മികച്ച താരങ്ങളുണ്ടെന്നും, ലോകകപ്പിൽ ശക്തമായ പ്രകടനം പുറത്തെടുക്കുമെന്നും ഹെയ്ഡൻ പറഞ്ഞു.

ഒക്ടോബർ 15 ന് ബ്രിസ്ബേനിൽ ഹെയ്ഡൻ ടീമിനൊപ്പം ചേരുമെന്ന് പിസിബി അറിയിച്ചു. ലോകകപ്പിന് മുമ്പ്, പാകിസ്താന്റെ ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരക്ക് ശേഷമാവും മാത്യു ഹെയ്ഡന്‍ ടീമിനൊപ്പം ചേരുക. “പാക്ക് ടീമിന്റെ ഉപദേശകനാവാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വീണ്ടും ആ സംസ്‌കാരത്തിനൊപ്പം ചേരാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്” – ഹെയ്ഡൻ കൂട്ടിച്ചേർത്തു.

“ഒരു രാജ്യം ഒരു അഭിനിവേശം എന്ന വികാരം വീണ്ടും അനുഭവിക്കണം. ഏഷ്യാ കപ്പിലെ പാകിസ്താന്റെ കളി കണ്ടിരുന്നു. ഇന്ത്യക്കെതിരായ ജയം ഉജ്വലമായിരുന്നു” – മാത്യു ഹെയ്ഡന്‍ പറയുന്നു. ട്വന്റി20 ലോകകപ്പിലെ പാകിസ്താന്റെ ആദ്യ മത്സരം ഇന്ത്യക്കെതിരെയാണ്. ഒക്ടോബര്‍ 23 നാണ് ഇന്ത്യ പാക്ക് പോര്.

Post a Comment

Previous Post Next Post