ദയാബായ് നിരാഹാര സമരം ഒക്ടോബർ 2ന്, കാസർകോട് ദയാബായിക്കൊപ്പം എയിംസ് പ്ലക്കാർഡ്സമരം തുടങ്ങി

(www.kl14onlinenews.com)
(25-Sep -2022)

ദയാബായ് നിരാഹാര
സമരം ഒക്ടോബർ 2ന്,
കാസർകോട്
ദയാബായിക്കൊപ്പം
എയിംസ് പ്ലക്കാർഡ്സമരം തുടങ്ങി

കാസർകോട് :
കാസർകോട് ജില്ലയുടെ ആരോഗ്യ രംഗത്തെ നാല് ആവശ്യങ്ങൾ(ഒന്ന്) എയിംസ് പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക.(രണ്ട്)മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി,അമ്മയും കുഞ്ഞും ആശുപത്രി, ടാറ്റാ ആശുപത്രി, താലൂക്ക് ആശുപത്രി-എന്നിവിടങ്ങളിൽ വിധക്ത ചികിത്സാ സൗകര്യം ഒരുക്കുക.(മൂന്ന്)കിടപ്പിലായവർക്കും, അംഗവൈകല്യം സംഭവിച്ചവര്ക്കും എല്ലാ ഗ്രാമ പഞ്ചായത്ത് നഗരസഭകളിലും ദിനപരിചരണ കേന്ദ്രം പകൽവീട് സ്ഥാപിക്കുക, (നാല്)എൻഡോസൽഫാൻ രോഗികളെ കണ്ടെത്തുന്നതിന് അടിയന്ദിരമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുമായി ലോക പ്രശസ്ത സാമൂഹിക ജീവകാരുണ്യ പ്രവർത്തക ദയാബായി ഒക്ടോബർ രണ്ട് ഗാന്തി ജയന്തി ദിനം മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല രാപകൽ നിരാഹാര സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ദയാ ബായി നിരാഹാര സമര സംഘാടക സമിതി യുടെ നേത്രത്വത്തിൽ ജില്ലയുടെ 500 കേന്ദ്രങ്ങളിൽ.ഇന്ന് സെപ്റ്റംബർ 25 ഞങ്ങൾ ദയാബായിക്കൊപ്പം എന്നുള്ള പ്ലക്കാർഡ്പിടിച്ച് ഐക്യദാർഢ്യംഅർപ്പിച്ചു ..

Post a Comment

Previous Post Next Post