കാസർകോട് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ, ദയാബായി നിരാഹാരം ഒക്ടോബർ 2ന്,വിവിധ പ്രജരണ പരിപാടികൾ സംഘടിപ്പിക്കും

(www.kl14onlinenews.com)
(06-Sep -2022)

കാസർകോട് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ,
ദയാബായി നിരാഹാരം ഒക്ടോബർ 2ന്,വിവിധ പ്രജരണ പരിപാടികൾ സംഘടിപ്പിക്കും
കാസർകോട്:
കാസർകോട് ജില്ലയുടെ ആരോഗ്യ രംഗത്തെ വിവിധ ഷോജീനീയാവസ്ഥ ക്കെതിരെ ലോക പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തക ദയാ ബായി അമ്മ ഒക്ടോബർ 2 ന് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിത കാല രാപകൽ നിരാഹാര സമര പ്രചാരണാർത്ഥം ജില്ലയിൽ വിവിധ പ്രജരണ പരിപാടികൾ സംഘടിപ്പിക്കാൻ കാസറഗോഡ് ബോസ്‌കോ ലോഡ്ജ്‌ ഹാളിൽ നടന്ന ദയാബായി നിരാഹാര സമര സംഘാടക സമിതി യോഗം തീരുമാനിച്ചു.സെപ്റ്റംബർ 15 ന് മുഖ്യമന്ത്രിക്ക് പോസ്റ്റ്‌ കാർഡ് അയക്കൽ, സെപ്റ്റംബർ 20 പൊതു യോഗം (പെർള )സെപ്റ്റംബർ 25 വീടുകളിലും. കവല കളിലും പ്ളേക്കാർഡ് പ്രെതിഷേധം. സെപ്റ്റംബർ 30 കാഞങ്ങാട് ബഹുജന റാലി എന്നീ പരിപാടികൾ സങ്കടിപ്പിക്കും....ചെയർമാൻ അമ്പലത്തറ കുഞ്ഞി കുഞ്ഞി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കരീം ചൗക്കി സ്വാഗതം പറഞ്ഞു. റാംജി തന്നോട്ട്. താജുദ്ദീൻ പടിഞ്ഞാർ, അബ്ദുൽ റഹ്മാൻ ബന്ധിയോട്, സീദി ഹാജി കോളിയടുക്കം, ഉസ്മാൻ കടവത്ത്, മുനീർ കൊവ്വൽ പള്ളി.ഷാഫി കല്ലുവളപ്പ്. സുബൈർ പടുപ്പ്. ഹമീദ് ചേരൻകൈ. തസ്‌രീഫ മൊയ്‌ദീൻ, മിസ്റിയ ചെങ്കള,കദീജ മൊഗ്രാൽ, ആയിഷ ചട്ടഞ്ഞാൽ, ശകുന്തള അടൂർ,തസ്‌രീഫ മൊഗ്രാൽ സംബന്ധിച്ചു,.ഷിനി ജെയ്സൺ നന്ദിയും പറഞ്ഞു...

Post a Comment

Previous Post Next Post