പള്ളിക്കര ഗവൺമെന്റ് ഹൈസ്കൂൾ 1987-88 SSLC അറബിക് ബാച്ചിലെ സഹപാഠികളുടെ കുടുംബ സംഗമം സെപ്റ്റംബർ 7ന്

(www.kl14onlinenews.com)
(06-Sep -2022)

പള്ളിക്കര ഗവൺമെന്റ് ഹൈസ്കൂൾ 1987-88 SSLC അറബിക് ബാച്ചിലെ സഹപാഠികളുടെ കുടുംബ സംഗമം സെപ്റ്റംബർ 7ന്


പള്ളിക്കര : പള്ളിക്കര ഗവൺമെന്റ് ഹൈസ്കൂൾ  1987-88 SSLC അറബിക് ബാച്ചിലെ സഹപാഠികളുടെ കുടുംബ സംഗമം    സപ്തംബർ 7 ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും.

ബാച്ചിന്റെ ഗണിത ശാസ്ത്ര അധ്യാപകനും, റിട്ടയേർഡ് ഡി.പി.ഒ യുമായ ശ്രീ. രവിവർമ്മൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ബേക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.വിപിൻ ചീഫ് ഗസ്റ്റും, എസ്.ഐ. ശ്രീ. രജനീഷ് സ്പെഷൽ ഗസ്റ്റുമായി ചടങ്ങിൽ സംബന്ധിക്കും.

സഹപാഠികളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്നേഹോപഹാര സമർപ്പണവും നടക്കും.

1987 - 88 മാർച്ച് മാസത്തിലെ അവസാനത്തെ പരീക്ഷയോടെ പലരും ഉപരിപഠനത്തിനും.ചിലർ ജീവിത മാർഗ്ഗത്തിനുമായി വിവിധ ഭാഗങ്ങളിലേക്ക് പോയപ്പേൾ തമ്മിൽ പരസ്പരം കാണാനോ ബണ്ഡങ്ങൾ പുതുക്കാനോ സാധിക്കാത്ത ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പോയിരുന്നത്. എന്നാൽ ഈ അടുത്ത കാലത്തുണ്ടായ സാമൂഹ്യ മാധ്യമങ്ങളുടെ കടന്ന് വരവിൽ അതിന് ഒരു വിരാമമിടാൻ സാധിച്ചു.  വാട്ട്സാപ്പ് പോലുള്ള നവ മാധ്യമങ്ങൾ വഴി പഴയ സഹപാഠി ബന്ധങ്ങൾക്ക് പുതിയ ജീവൻ നൽകി. സഹപാഠി സുഹൃത്തുക്കളെ ഒരുമിപ്പിക്കാൻ സാധിച്ചു. ഒന്ന് രണ്ട് വർഷം മുമ്പ് 1987 - 88 ലെ അറബിക്ക് ബാച്ചിലെ മുഴുവൻ സഹപാഠികളെയും ഒരുമിപ്പിച്ച് കൊണ്ട് ഒരു വാട്സാപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകി. അത് വഴി  പരസ്പരം ബന്ധപ്പെടാനും  മനസ്സിലാക്കാനും  ബന്ധങ്ങൾ പുതുക്കാനും മാത്രമല്ല പഠിച്ച സ്കൂളിന് വേണ്ടി പലതും ചെയ്ത് കൊടുക്കാനും സഹപാഠികളിൽ തന്നെയുള്ള ജീവിത പ്രയാസത്തിൽ കഴിയുന്നവരെ സഹായിക്കാനും അവർക്ക് താങ്ങും തണലുമാവാനും ഈ സഹപാഠി കൂട്ടായ്മ കൊണ്ട് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രശംസനീയമായ കുറച്ച് നല്ല കാര്യങ്ങ ചെയ്യാൻ കഴിഞ്ഞു.
ഇപ്പോൾ ഈ ബാച്ചിലെ നാട്ടിലുള്ള ചുരുക്കം ചില സുഹൃത്തുക്കളും കുടുംബങ്ങളും  ആദ്യമായി ഒരുമിച്ച് കൂടാനും പരസ്പരം വിശേഷങ്ങൾ പങ്ക് വെക്കാനും, മക്കൾക്ക് വിദ്യഭ്യാസ രംഗത്ത് പ്രചോദനം നൽകുന്നതിന് വേണ്ടി സ്നേഹോപഹാരം നൽകാനുമുള്ള തീരുമാനവും കൈകൊണ്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post