അബുദാബി ഷെയ്ഖ് സായിദ് റോഡിലെ പരമാവധി വേഗപരിധി 100 കി.മീ ആക്കി കുറച്ചു

(www.kl14onlinenews.com)
(25-Sep -2022)

അബുദാബി ഷെയ്ഖ്  സായിദ് റോഡിലെ പരമാവധി വേഗപരിധി 100 കി.മീ ആക്കി കുറച്ചു
അബുദാബി :അതിവേഗ പാതയായ അബുദാബി ഷെയ്ഖ് സായിദ് റോഡിലെ പരമാവധി വേഗപരിധി നാളെ മുതൽ മണിക്കൂറിൽ 100 കി.മീ ആക്കി കുറച്ചു. ഷെയ്ഖ് സായിദ് റോഡിൽ ഖസർ അൽ ബഹർ ‍ഇന്റർസെക്ഷൻ വരെ ഇരുവശത്തേക്കുമാണ് വേഗ നിയന്ത്രണം. നിലവിൽ ഇവിടെ 120 കി.മീ ആണ് വേഗം. നാളെ മുതൽ വേഗം 100 കി.മീ കടന്നാൽ ക്യാമറ പിടികൂടും. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണത്തോട് ജനങ്ങൾ സഹകരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

Post a Comment

Previous Post Next Post