സെപ്റ്റംബർ10 ദേശീയപാത ആശാസ്ത്രീയ നിർമാണത്തിനെതിരെ മഞ്ചേശ്വരത്ത് ബഹുജന റാലി

(www.kl14onlinenews.com)
(03-Sep -2022)

സെപ്റ്റംബർ10 ദേശീയപാത ആശാസ്ത്രീയ നിർമാണത്തിനെതിരെ മഞ്ചേശ്വരത്ത് ബഹുജന റാലി
കാസർകോട് :
ദേശീയ പാത പുണർ നിർമ്മാണത്തിലെ അശാസ്ത്രീയത  ചൂണ്ടികാണിച്ച്  സമരം ചെയ്യുന്ന തലപ്പാടി മുതൽ മഞ്ചേശ്വരം വരെയുള്ള  പ്രദേശവാസികളുടെ കൂട്ടായ്മയായ ദേശീയപാത പോരാട്ട സമിതിക്ക് എം.എൽ.എ. ജനാബ് എ.കെ.എം അശ്രഫിന്റെയും, യു.എൽ.സി.സി. നിർമ്മാണ കമ്പനി അധികൃതരുടെയും സാനിധ്യത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ പ്രതിനിധി പ്രൊജക്ട ഡയരക്ടർ നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിനാൽ സെപ്റ്റമ്പർ പത്താം തിയ്യതി ബഹുജനറാലി സംഘടിപ്പിക്കുകയാണ്.
കുഞ്ചത്തൂരിലും ഉദ്യാവരത്തും അണ്ടർപാസ് അനുവദിക്കുക വിദ്യാലയ പരിസരത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് പണിയുക, ആദ്യമായി കഴിവതും വേഗം സർവീസ് റോഡ് നിർമ്മാണം പൂർത്തീകരിക്കുക, ഓട്ടോ,ജീപ്പ്, ടെമ്പോ , കാർ സ്റ്റാന്റ് , ബസ്സ് യാത്രകാർക്ക് വൈറ്റിങ്ങ് ഷെഡ് എന്നീ ആവശ്യങ്ങളാണ് പോരാട്ട സമിതി ഉന്നയിക്കുന്നത്. ആവിശ്യം നിരവേറ്റപ്പെട്ടില്ലെങ്കിൽ വരും ദിനങ്ങളിൽ സമരം ശക്തമാക്കും പന്തിരണ്ടാം  തിയ്യതി മുതൽ അനിശ്ചിതകാല ധർണ്ണാ സമരം വേണ്ടിവന്നാൽ പണി തടയൽ സമരം നടത്തുവാനും തയ്യാറാണ് എന്ന് പത്ര സമ്മേളനത്തിൽ ദേശീയ പാത ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് സൈഫുള്ള തങ്ങൾ സഞ്ജീവ ഷെട്ടി എസ് എം ബഷീർ അഹമ്മദ് ജബ്ബാർ ബഹ്‌റൈൻ അഷ്‌റഫ്‌ ബഡാജേ റസാക് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

أحدث أقدم