ബോബി ചെമ്മണ്ണൂർ എയിംസ് സമരപന്തൽ സന്ദർശിച്ച് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു

(www.kl14onlinenews.com)
(01-Sep -2022)

ബോബി ചെമ്മണ്ണൂർ എയിംസ് സമരപന്തൽ സന്ദർശിച്ച് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു
                                                   
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ നടക്കുന്ന എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയുടെ കാസറഗോഡ് ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗിന്നസ് അവാർഡ് ജേതാവുമായ ബോബി ചെമ്മണ്ണൂർ സന്ദർശിച്ചു.

എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോച്ചെയെ കൂട്ടായ്മ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചേരക്കാടത്ത് ഹാരമണിയിച്ചു. സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ബോചെ പ്രസംഗിച്ചു.

ജില്ലയിലെ ആരോഗ്യ മേഖലയുടെ സ്വയം പര്യാപ്തതയ്ക്ക് തന്നാൽ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്യുമെന്നും എയിംസ് പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ചേർക്കുന്നതിനു വേണ്ടുന്ന ഇടപെടലുകൾ നടത്തുമെന്നും നന്ദി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ കൂട്ടായ്മ ട്രഷറർ സലീം സന്ദേശം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post