(www.kl14onlinenews.com)
(22-Aug -2022)
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്കുചൂണ്ടി മോഷണ ശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് സംഭവം. ഹൗസിംഗ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിത്തുറക്കാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവീട്ടുകാർ തടയുകയായിരുന്നു. പിന്നാലെ അയൽവാസികൾക്ക് നേരെ മോഷ്ടാക്കൾ തോക്കുചൂണ്ടി.
പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ ശേഷം ഇവർ സ്‌കൂട്ടറിൽ രക്ഷപെടുകയായിരുന്നു. ഇതരസംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണ് വിവരം. വഞ്ചിയൂരിന് സമീപം ഒരു സ്‌പെയർപാട്‌സ് കടയിലും ഇവരെത്തി മോഷണ ശ്രമം നടത്തി. സംഭവത്തിൽ പോലീസിൽ പരാതി ലഭിച്ച ഉടൻ തന്നെ മോഷ്ടാക്കൾക്കായി തിരച്ചിൽ ആരംഭിച്ചു. വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വഞ്ചിയൂരിന് സമീപത്ത് മോഷ്ടാക്കൾ എത്തിയതായി വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി. എന്നാൽ പോലീസിന് നേരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപെട്ടു. തിരുവനന്തപുരം നഗരത്തിൽ മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്
Post a Comment