പ്രവാചകനെതിരായ പരാമര്‍ശം: തെലങ്കാന ബിജെപി എംഎല്‍എ വീണ്ടും അറസ്റ്റില്‍

(www.kl14onlinenews.com)
(25-Aug -2022)

പ്രവാചകനെതിരായ പരാമര്‍ശം: തെലങ്കാന ബിജെപി എംഎല്‍എ വീണ്ടും അറസ്റ്റില്‍
ഹൈദരാബാദ്: പ്രവാചകനെതിരായ പരാമര്‍ശത്തില്‍ തെലങ്കാന ബിജെപി എംഎല്‍എ ടി രാജാസിങ് വീണ്ടും അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂടുബ് ചാനലിലൂടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് രാജാ സിങിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച്ചയാണ് എംഎല്‍എയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ രാജാ സിങിന് വന്‍ സ്വീകരണം അനുയായികള്‍ നല്‍കിയിരുന്നു. പിന്നാലെ ചാര്‍മിനാറിന് മുന്നിലേക്ക് മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി ഇരച്ചെത്തി. പൊലീസ് നേരെ കല്ലേറുണ്ടായി. പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശീ. ഇതിന് പിന്നാലെയാണ് ഇന്ന് രാജാസിങിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post