(www.kl14onlinenews.com)
(23-Aug -2022)
ആസാദ് കശ്മീര്‍ പരാമര്‍ശം:
തിരുവല്ല:
ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്താൻ ഉത്തരവിട്ട് കോടതി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആർഎസ്എസ് നേതാവ് അരുൺ മോഹൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അരുൺ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ല. പിന്നാലെ കോടതിയെ സമീപിക്കുകയായിരുന്നു. കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്താവനയാണ് വിവാദമായത്. പിന്നാലെ പോസ്റ്റ് പിൻവലിച്ച് ജലീൽ എത്തിയിരുന്നു. കശ്മീരിലേക്ക് നടത്തിയ യാത്രയെ കുറിച്ച് വിവരിക്കുന്നതാണ് ജലീലിന്റെ പോസ്റ്റ്.
പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്. ആസാദ് കശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാൻ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. ഈ പ്രയോഗം പാക്കിസ്ഥാന്റെ നിലപാടിനോട് യോജിച്ച് പോകുന്നതെന്നാണ് ഉയരുന്ന വിമർശനം.
إرسال تعليق