ബൈക്ക് ഓടിക്കുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവ്; യുവാവിന് മുട്ടന്‍ പണി

(www.kl14onlinenews.com)
(19-Aug -2022)

ബൈക്ക് ഓടിക്കുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവ്; യുവാവിന് മുട്ടന്‍ പണി
പെട്രോള്‍ ഇല്ലാത്ത പമ്പെന്തിനാ ചെറുതോണിയില്‍?' എന്ന ചോദ്യം മാത്രമേ ഇടുക്കി നായര്‍പാറ സ്വദേശി വിഷ്ണു ചോദിച്ചുള്ളൂ. പക്ഷേ ചോദിച്ച രീതി നല്‍കിയത് ഒന്നൊന്നര പണി. നടുറോഡിലൂടെ ബൈക്ക് ഓടിച്ച് ഫേസ്ബുക്ക് ലൈവില്‍ വന്ന ഈ യുവാവിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ റദ്ദാക്കി. ഫേസ്ബുക്കിലെ 'ഷാജി പാപ്പന്‍' എന്ന പേജിലാണ് യുവാവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം വൈറലായതോടെ ആര്‍.ടി.ഒ വിഷ്ണുവിനെ വിളിച്ചുവരുത്തിയാണ് 'പണി' കൊടുത്തത്.

ലൈസന്‍സ് റദ്ദാക്കിയതില്‍ മാത്രം കാര്യം കഴിഞ്ഞില്ല. ഇടുക്കി മെഡിക്കല്‍ കോളജില്‍ മൂന്ന് ദിവസത്തെ സാമൂഹിക സേവനത്തിന് ഉത്തരവിടുകയും ചെയ്തു. കൂടാതെ മലപ്പുറത്തെ ഐ.ഡി.ടി.ആര്‍ ട്രെയിനിങ്ങില്‍ സ്വന്തം ചെലവില്‍ പങ്കെടുക്കാനും നിര്‍ദേശം നല്‍കി. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള വിഷ്ണുവിന്റെ സാഹസിക ലൈവ് 'ഏറ്റെടുത്തത്' മോട്ടോര്‍വാഹന വകുപ്പാണെന്ന് മാത്രം.

Post a Comment

Previous Post Next Post