(www.kl14onlinenews.com)
(16-Aug -2022)
ചെമ്പരിക്ക :സമസ്ത സീനിയർ ഉപാധ്യക്ഷനും ഒട്ടനവധി മഹല്ലുകളുടെ ഖാസിയും ഗോളശാസ്ത്ര വിദഗ്ധനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകർ നിയമത്തിന്റെ മുമ്പിലെത്തുന്നത് വരെ ഞങ്ങൾ കൂടെയുണ്ടാകുമെന്ന് കാസർകോട് ജില്ല വാഫി അലുംനി ജനറൽ സെക്രട്ടറി ജാസിം വാഫി പുഞ്ചാവി പ്രഖ്യാപിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
സി എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷൻ കമ്മിറ്റിയും സംയുക്തമായി ചെമ്പിരിക്കയിൽ നടത്തുന്ന
അനിശ്ചിതകാല സമരത്തിൽ ശനിയാഴ്ച നടന്ന വാഫി അലുംനിയുടെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച സി.എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ ഘാതകർ എത്ര കാലം കഴിഞ്ഞാലും നിയമത്തിനു മുൻപിലെത്തുക തന്നെ ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.
റിയാസ് വാഫി ഉപ്പള അധ്യക്ഷനായി.ഹബീബ് വാഫി നീലേശ്വരം ഷംസുദ്ദീൻ വാഫി ചിറപ്പുറം മുഹമ്മദ് ഷാഫി സി.എ ചെമ്പരിക്ക അഹ് മദ് അമീന്‍ വാഫി കുമ്പള എന്നിവർ സംസാരിച്ചു.
Post a Comment