ലണ്ടനിലെ തിരക്കേറിയ ട്രെയിനിൽ സാധാരണക്കാരനായി ദുബായ് കിരീടാവകാശി; ചിത്രം വൈറൽ

(www.kl14onlinenews.com)
(16-Aug -2022)

ലണ്ടനിലെ തിരക്കേറിയ ട്രെയിനിൽ സാധാരണക്കാരനായി ദുബായ് കിരീടാവകാശി; ചിത്രം വൈറൽ
ദുബായ് :
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം വീണ്ടും സമൂഹ മാധ്യമങ്ങളുടെ സ്നേഹാദരം ഏറ്റുവാങ്ങുകയാണ്. ലണ്ടനിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ലണ്ടനിലെ ട്യൂബിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യാത്രയ്ക്കിടയിലെ രസകരമായ വസ്തുതകൾ അദ്ദേഹം തന്നെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കാറുണ്ട്. നിലവിൽ 14.5 മില്യണോളം പേരാണ് ഷെയ്ഖ് ഹംദാനെ പിന്തുടരുന്നത്.
തിരക്കേറിയ ട്രെയിനിൽ കൂട്ടുകാരനൊപ്പം നിൽക്കുന്ന ഷെയ്ഖ് ഹംദാന്റെ ചിത്രങ്ങളാണ് വൈറലായത്. ഷെയ്ഖിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായ ബദർ അതീജാണ് ഉള്ളത്.' ഇനിയും കുറേ ഞങ്ങൾക്ക് പോകാനുണ്ട് പക്ഷേ ബദറിന് ഇപ്പോഴേ ബോറടിച്ചുവെന്നാണ് അദ്ദേഹം ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രത്തിൽ കുറിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post