പാലക്കാട്ട് സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നു,​ പിന്നിൽ ആർ എസ് എസെന്ന് ആരോപണം

(www.kl14onlinenews.com)
(14-Aug -2022)

പാലക്കാട്ട് സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നു,​ പിന്നിൽ ആർ എസ് എസെന്ന് ആരോപണം
പാലക്കാട്: പാലക്കാട് സിപിഐഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.

'ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ്. ഷാജഹാന് ആര്‍എസ്എസ് ഭീഷണിയുണ്ടായിരുന്നു,' സിപിഐഎം പ്രതികരിച്ചു.

രാത്രി 9.15 ഓടെയാണ് സംഭവം. മരുത റോഡില്‍ വെച്ച് ഒരു സംഘം അക്രമികള്‍ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കഴിഞ്ഞ ദിവസം ഷാജഹാനെ വധിക്കുക എന്ന ലക്ഷ്യവുമായി ബിജെപി സംഘം വീടിന് മുന്നിലെത്തിയിരുന്നതായി ആരോപണമുണ്ട്.

ആക്രമണം സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങള്‍ക്കിടെ

പാലക്കാട് സിപിഐഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ബെെക്കിലെത്തിയ രണ്ടംഗ സംഘം. പാലക്കാട് കൊട്ടേക്കാട് കുന്നംങ്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാൻ. രാത്രി 9.15 ഓടെയായിരുന്നു സംഭവം.
സ്വാതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ കഴിഞ്ഞ് കുന്നംങ്കാട് സെന്ററിൽ നിന്ന ഷാജഹാനെ ബെെക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വധഭീഷണി ഉണ്ടായിരുന്നുവെന്ന് മലമ്പുഴ എംഎൽഎ എം പ്രഭാകരൻ പറഞ്ഞു.
വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم