'സമരം ചെയ്യുന്നവരെല്ലാം വിഴിഞ്ഞത്തുകാരല്ല'; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(23-Aug -2022)

'സമരം ചെയ്യുന്നവരെല്ലാം വിഴിഞ്ഞത്തുകാരല്ല'; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം :
നിയമസഭയില്‍ വിഴിഞ്ഞം സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യുന്നവരെല്ലാം വിഴിഞ്ഞത്തുകാരല്ല. മുന്‍കൂട്ടി തയ്യാറാക്കിയ സമരമാണ് നടക്കുന്നത്. വിഴിഞ്ഞത്തെ തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മാണമല്ല. പദ്ധതി പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും. സമരക്കാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്നലെ കര-കടല്‍ മാര്‍ഗങ്ങളിലൂടെ പദ്ധതി പ്രദേശം വളഞ്ഞിരുന്നു.
നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് അടക്കമുള്ള ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ലത്തീന്‍ അതിരൂപത. ആഗസ്റ്റ് 31 വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

സില്‍വര്‍ ലൈന്‍ അനുമതി വേണം, കേന്ദ്രം തന്നേ തീരൂ... മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് അനുമതി കിട്ടിയേ തീരൂ, താല്‍ക്കാലിമായി ഇല്ലെന്നു പറഞ്ഞാലും ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലരുടെ സ്വാധിനങ്ങള്‍ക്ക് വഴങ്ങിയാണ് താല്‍ക്കാലിമായി അനുമതി വൈകുന്നത്. കേരളത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത് പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ തീരുവെന്നും പിണറായി പറഞ്ഞു.താല്‍ക്കാലിമായി ഇല്ലെന്നു പറഞ്ഞാലും പിന്നീട് സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വ്വേ നടപടികളും മറ്റും പുരോഗമിച്ചത്. തല്‍ക്കാലത്തേയ്ക്ക് ഇവ സാവധാനമാക്കിയാലും ജിയോ ടാഗിങ്ങ് ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സര്‍വ്വേ തുടരും. വീടുകള്‍, മരങ്ങള്‍ മതിലുകള്‍ മുതലായ സ്ഥലങ്ങളില്‍ അടയാളങ്ങള്‍ ഇടുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞുപൊതുമുതല്‍ നശിപ്പിച്ച കേസുകള്‍ പിന്‍വലിക്കാന്‍ ആലോചന ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post