വാട്ട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശം വീണ്ടെടുക്കണോ? ഇതാ വഴി

(www.kl14onlinenews.com)
(16-Aug -2022)

വാട്ട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശം വീണ്ടെടുക്കണോ? ഇതാ വഴി
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നിരവധി സവിശേഷതകളാണ് വാട്ട്സ്ആപ്പ് അടുത്തിടയായി അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെസേജിങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായ വാട്ട്സ്ആപ്പിന് നിലവില്‍ രണ്ട് ബില്യണ്‍ ഉപയോക്താക്കളാണുള്ളത്.

2018 ലാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന സവിശേഷത വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. നമ്മുടേയും സന്ദേശം ലഭിച്ചയാളുടെ ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്യാനും സാധിക്കും. സന്ദേശം അയച്ചതിന് ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.

എന്നാലിപ്പോള്‍ രണ്ട് ദിവസത്തിന് ശേഷവും ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. പക്ഷെ ഡിലീറ്റ് ചെയ്ത സന്ദേശം വീണ്ടെടുക്കാന്‍ സാധിക്കുമോ. ഇത് ഗൂഗിളില്‍ തിരയാത്ത ഉപയോക്താക്കള്‍ കുറവായിരിക്കും. എന്നാല്‍ ഇതിന് ഉത്തരവുമായി വാട്ട്സ്ആപ്പ് തന്നെ എത്തിയിരിക്കുകയാണ്.

വാട്ട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഇനി കഴിയും. വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ടിലാണ് വാട്ട്സ്ആപ്പ് പുതിയ സവിശേഷത പരീക്ഷിക്കുന്നതായി പറയുന്നത്. ആന്‍ഡ്രോയിഡ് 2.22.13.5 ബീറ്റ വേര്‍ഷനിലാണ് ഇത് ലഭ്യമാകുക

സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത് പോലെ ഡിലീറ്റ് ചെയ്ത ഉടന്‍ തന്നെ തിരിച്ചെടുക്കാനായി UNDO ഓപ്ഷന്‍ നല്‍കും. അത് തിരഞ്ഞെടുത്താല്‍ ഡിലീറ്റ് ചെയ്ത സന്ദേശം വീണ്ടെടുക്കാന്‍ കഴിയും. ഡിലീറ്റ് ഫോര്‍ മി, ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്നീ ഓപ്ഷനുകള്‍ ഉപയോഗിച്ച് സന്ദേശം ഡിലീറ്റ് ചെയ്താല്‍ മാത്രമെ ഈ സവിശേഷത ലഭ്യമാകുകയുള്ളു.

Post a Comment

Previous Post Next Post