രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യ ദിനം ദാറുൽ അമാൻ നെല്ലിക്കുന്ന് വിപുലമായി ആഘോഷിച്ചു

(www.kl14onlinenews.com)
(17-Aug -2022)

രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യ ദിനം ദാറുൽ അമാൻ നെല്ലിക്കുന്ന് വിപുലമായി ആഘോഷിച്ചു
കാസർകോട് :
രാജ്യത്തിന്റെ 75മത് സ്വാതന്ത്ര്യ ദിനം ദാറുൽ അമാൻ നെല്ലിക്കുന്ന് വിപുലമായി ആഘോഷിച്ചു.
ഉപദേശക സമിതി ചെയർമാൻ എൻഎ നെല്ലിക്കുന്ന് എംഎൽഎ 
ദേശിയ പതാക ഉയർത്തി. ആഘോഷത്തിന്റെ ഭാഗമായി 75 വയസ്സ് പിന്നിട്ടവരെ അനുമോദിച്ചു കൊണ്ട് എൻഎ നെല്ലിക്കുന്ന് എംഎൽഎ ഷാൾ അണിയിച്ചു. ചടങ്ങിൽ  ദാറുൽ അമാൻ കമ്മിറ്റി പ്രസിഡന്റ്‌ ഹാമി ബീഗം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ എൻഎ സ്വാഗതം പറഞ്ഞു. നെല്ലിക്കുന്ന് മൂഹിയുദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് ജിഎസ്  അബ്ദുൽ റഹ്മാൻ മദനി പ്രാർത്ഥന നിർവഹിച്ചു. ചടങ്ങിൽ നെല്ലിക്കുന്ന് മൂഹിയുദ്ധീൻ ജമാ അത്ത് ജനറൽ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, മുനിസിപ്പൽ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, നൂർ മസ്ജിദ് പ്രസിഡന്റ്‌ മഹമൂദ് ഹാജി കിഴൂർ, ട്രെഷറർ ഇബ്രാഹിം കൊളങ്കര, അൻവാറുൽ ഉലൂം എഉപി  സ്കൂൾ പ്രസിഡന്റ്‌ സുബൈർ എൻഎ എം സെക്രട്ടറി കമറുദ്ധീൻ തായൽ, ട്രെഷറർ അബ്ദു തൈവളപ്പ്, തങ്ങൾ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി പ്രസിഡന്റ്‌ ടി എ മഹമൂദ്, അബ്ബാസ് കിഴൂർ, ഇബ്രാഹിം ബെൻസർ, മുഹമ്മദലി  എൻഎ, റൗഫ് എക്സ്പ്രസ്സ്‌,  മാമിഞ്ഞി ഹാജി പൂന, കെ ബി  മഹമൂദ്, മാമു വെറ്റില, മഹമൂദ് കമ്പിൽ, ഇസ്മായിൽ മാപ്പിള, അബ്ബാസ് വെറ്റില, ഖൈസ്, അനസ്, അബ്ദുള്ള, ഷഹീർ,ആദിൽ, മുഹമ്മദ്‌ ആദിൽ, അബുദി, അമ്മാദ് എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post