(www.kl14onlinenews.com)
(16-Aug -2022)
ബാംഗ്ലൂർ :
സവർക്കർ പോസ്റ്റർ വിവാദത്തെ തുടർന്ന് കർണ്ണാടകയിൽ ഒരാൾക്ക് കുത്തേറ്റ കേസിൽ നാല് പേർ അറസ്റ്റിൽ. ശിവമോഗയിൽ ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നദീം (25), അബ്ദുൾ റഹ്‌മാൻ (25) ജബിയുള്ള, എന്നിവരുടെ പേര് വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജബിയുള്ളയുടെ കാലിൽ വെടിവെച്ചതായും പോലീസ് അറിയിച്ചു.
സ്വാതന്ത്ര്യദിനത്തിൽ അമീർ അഹമ്മദ് സർക്കിളിൽ വിനായക് ദാമോദർ സവർക്കറുടെ പോസ്റ്റർ പതിച്ചതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. സവർക്കറുടെ ബാനർ എടുത്ത് മറ്റി മറ്റൊരു സംഘം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിക്കുയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം, ശിവമോഗയിലെ ഗാന്ധി ബസാർ ഏരിയയിൽ പ്രേം സിംഗ് എന്നയാൾക്ക് കുത്തേൽക്കുകയും ചെയ്തു.
അറസ്റ്റിലായ നാലുപേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകശ്രമ പ്രകാരം കേസെടുത്തിട്ടുണ്ട്. പോലീസ് എത്തി രണ്ട് ബാനറുകളും നീക്കം ചെയ്തു. ലാത്തി ചാർജ് നടത്തിയാണ് ഇരുസംഘങ്ങളേയും പ്രദേശത്ത് നിന്ന് മാറ്റിയത്. ബാനർ നീക്കം ചെയ്ത സ്ഥലത്ത് ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 18 വരെ അവധി നൽകി.
إرسال تعليق