ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിൽ മരം വീണു; 4 വയസ്സുകാരന് ദാരുണാന്ത്യം

(www.kl14onlinenews.com)
(14-Aug -2022)

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിൽ മരം വീണു; 4 വയസ്സുകാരന് ദാരുണാന്ത്യം
പറവൂർ:
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിൽ മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പറവൂർ പുല്ലംകുളു റോഡിൽ എസ്എൻ സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ സജീഷ്-രേഷ്മ ദമ്പതികളുടെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തശ്ശനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെയാണ് അപകടം. സ്‌കൂട്ടർ ഓടിച്ചിരുന്ന പ്രദീപിന് ഗുരുതര പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പ്രദീപിന് കഴുത്തിലും വയറിനും ഗുരുതര പരിക്കുണ്ട്. പ്രദീപിന്റെ ഭാര്യ രേഖയും യാത്രയിലൊപ്പം ഉണ്ടായിരുന്നു. രേഖയുടെ കൈയ്ക്കാണ് പരിക്ക്. ഇവരെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മ വീട്ടിൽ നിൽക്കുകയായിരുന്ന  കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് അപകടം. മൂന്ന് പേരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.  കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

أحدث أقدم