(www.kl14onlinenews.com)
(15-Aug -2022)
പാലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു; കൊലയാളി സംഘത്തിൽ ആറുപേർ, 3 പ്രതികൾ കസ്റ്റഡിയിൽ
പാലക്കാട്: സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കസ്റ്റഡിയിലെന്ന് സൂചന. ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. നേരത്തെ, കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും സംഘത്തിലുണ്ട്.
പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കൊട്ടേക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ്. ഞായറാഴ്ച രാത്രി 9.15ഓടെയാണ് വീട്ടിലേക്ക് പോകുംവഴി കടയുടെ മുന്നിൽ വെച്ച് ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയി മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. മരുതറോഡ് പഞ്ചായത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. എ പ്രഭാകരൻ എം.എല്‍.എ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഷാജഹാന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും സി.പി.എം ജില്ല നേതൃത്വം ആരോപിച്ചു.
Post a Comment