ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; ഇനി രാജ്യാന്തര മല്‍സരം കളിക്കാനാകില്ല

(www.kl14onlinenews.com)
(16-Aug -2022)

ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; ഇനി രാജ്യാന്തര മല്‍സരം കളിക്കാനാകില്ല
ഡൽഹി :
ഇന്ത്യൻ ഫുഡ്‌ബോൾ ഫെഡറേഷനെ(എഐഎഫ്എഫ് ) വിലക്കി ഫിഫ. നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഫിഫയുടെ വിശദീകരണം. വിലക്ക് നീങ്ങും വരെ ഇന്ത്യയ്ക്ക് ഒരു രാജ്യാന്തര മത്സരവും കളിയ്ക്കാനാകില്ല. ഇതോടെ ഇന്ത്യയ്ക്ക് അണ്ടർ 17 വനിത ലോകകപ്പ് നഷ്ടമാകും.

ഓൾ ഇന്ത്യ ഫുഡ്‌ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തു നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും വിലക്കിന് കാരണമായി പറയുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നാണ് ഫിഫയുടെ കണ്ടെത്തൽ. ഏകകണ്ഠമായാണ് ഫിഫ കൗൺസിൽ തീരുമാനമെടുത്തത്.

അഖിലേന്ത്യ ഫുടുബോൾ ഫെഡറേഷൻ ഭരണസമിതിയിൽ (എഐഎഫ്എഫ് ) ഉടൻ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫിഫ ഇടപെട്ടിരുന്നു. കോടതി ഉത്തരവിന്റെ പൂർണ്ണരൂപം അയച്ചു കൊടുക്കാൻ ഫിഫ ആവശ്യപ്പെട്ടിട്ടുണ്ട്.

കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുൽ പട്ടേൽ എഐഎഫ്എഫ് തലപ്പത്ത് തുടരുന്നതും അഡ്മിനിസ്ട്രേറ്റർമാർ കാര്യങ്ങൾ നിയന്ത്രിക്കുന്നതുമാണ് കാര്യങ്ങൾ പ്രതികൂലമാക്കിയത്. കാലാവധി കഴിഞ്ഞിട്ടും പ്രഫുൽ പട്ടേൽ തുടരുന്നതിൽ കോടതി ഇടപെട്ടിരുന്നു.

അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും എഐഎഫ്എഫിന്റെ ദൈനംദിന കാര്യങ്ങളുടെ പൂർണ നിയന്ത്രണം എഐഎഫ്എഫ് ഭരണകൂടം വീണ്ടെടുക്കുകയും ചെയ്താൽ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് ഫിഫ പ്രസ്താവനയിൽ പറഞ്ഞു

Post a Comment

Previous Post Next Post