(www.kl14onlinenews.com)
(15-Aug -2022)
കാസർകോട്:
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫ്രീഡം വാൾ നിർമ്മിച്ച് കാസർഗോഡ് ഗവൺമെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പും എൻ എസ് എസ് സ്റ്റേറ്റ് സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വളണ്ടിയർമാരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച ഫ്രീഡം വാൾ ഇന്ന് രാവിലെ 9 മണിക്ക് പ്രിൻസിപ്പാൾ ഡോ. രമ എം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശാലത സി കെ, ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന എം, വൈശാഖ് എ, പ്രസാദ് ബി, കിരൺ കുമാർ പി, മേഘ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ വിവിധ ഘട്ടങ്ങളും ഇന്ത്യൻ പൈതൃകവും വിളിച്ചോതുന്നതായിരുന്നു വാളിലുൾപ്പെടുത്തിയ ഓരോ ചിത്രങ്ങളും. വളണ്ടിയർ സെക്രട്ടറിയായ വൈഷ്ണവി വി നന്ദി പ്രകാശിപ്പിച്ചു.
إرسال تعليق