(www.kl14onlinenews.com)
(19-Aug -2022)
കല്‍പ്പറ്റ:
രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസിലുണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് രതീഷ് ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നു എന്നാരോപിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവമുണ്ടായത്.
ജൂണ്‍ 24ന് ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് എസ്എഫ്‌ഐയുടെ മാര്‍ച്ച് നടന്നത്. പിന്നീട് ഇത് വലിയ അക്രമത്തിലേയ്ക്ക് വഴി മാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29 എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തുടക്കം മുതല്‍ തന്നെ ഗാന്ധി ചിത്രം നശിപ്പിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു എസ്എഫ്ഐ.
ഇത് തെളിയിക്കുന്ന തരത്തില്‍ ഓഫീസിലെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച് വലിയ പ്രചാരണവും നടത്തിയിരുന്നു. ഇത് ശരിവെയ്ക്കുന്ന പോലീസ് റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തുവന്നത്. എന്നാല്‍ എസ്എഫ്ഐക്കാര്‍ തന്നെയാണ് ചിത്രം തകര്‍ത്തതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം
Post a Comment