(www.kl14onlinenews.com)
(20-Aug -2022)
കാസർകോട് : കാസർകോട് ഗവൺമെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ് 02 & 03 ന്റെയും കാസർഗോഡ് ഗവൺമെന്റ് കോളേജ് എൻ സി സി യൂണിറ്റിന്റേയും ദ്രോണാചാര്യ കാഞ്ഞങ്ങാടിന്റേയും ലയൺസ് ക്ലബ്ബ് കാസർഗോഡിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
എൻ സി സി ഓഫീസർ ലക്ഷ്മി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ ലെഫ്റ്റനന്റ് ഗംഗാദരൻ എൻ ടി (പ്രസിഡന്റ്, LC കാസറഗോഡ്) അധ്യക്ഷത വഹിച്ചു. കാസറഗോഡ് അഡിഷണൽ എസ് പി ശ്രീ. പി കെ രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിച്ചു. യുവതലമുറയിൽ സേനവിഭാഗത്തിന്റെ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ക്ലാസ്സിന് ലെഫ്റ്റനന്റ് കെ. വിജയൻ ( റിട്ട. ഇന്ത്യൻ നാവിക സേന വിഭാഗം ) നേതൃത്വം നൽകി. ചടങ്ങിൽ വോളന്റിയർ സെക്രട്ടറി വൈഷ്ണവി വി സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആസിഫ് ഇക്ബാൽ കാക്കശ്ശേരി, വോളന്റിയർ സെക്രട്ടറിമാരായ അഞ്ജന എം, പ്രസാദ് ബി, കിരൺ കുമാർ പി, എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശാലത സി കെ നന്ദി അറിയിച്ചു
إرسال تعليق