ബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

(www.kl14onlinenews.com)
(25-Aug -2022)

ബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളെ ശിക്ഷ ഇളവ് നല്‍കി വിട്ടയച്ചതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, ആക്ടിവിസ്റ്റ് രൂപ് രേഖ വര്‍മ എന്നിവരാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ആണ് സുഭാഷിണി അലിക്കായി വാദിക്കുന്നത്. മഹുവ മൊയ്ത്രയ്ക്ക് വേണ്ടി അഭിഷേക് സിങ്‌വി പ്രതികള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ അപര്‍ണ ഭട്ട് എന്ന അഭിഭാഷകയും ഹാജരാകും. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലോ പ്രതികളെ വിട്ടയച്ചതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി സര്‍ക്കാരിന് വിവേചനാധികാരം നല്‍കുകയാണ് ചെയ്തതെന്നും, സുപ്രീംകോടതി വിധിയെയല്ല പ്രതികള്‍ക്ക് ഇളവ് നല്‍കിയതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും കപില്‍ സിബല്‍ മറുപടി നല്‍കി.
ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം രാജ്യം ആഘോഷിച്ചതിന് പിന്നാലെയാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 11 പേരെ ഗോദ്ര സബ് ജയിലില്‍ നിന്ന് വിട്ടയച്ചത്. സംസ്ഥാന ബിജെപി സര്‍ക്കാരാണ് അവരുടെ ജാമ്യം അനുവദിച്ചത്. ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്. 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരുടെ ശിക്ഷ പിന്നീട് ബോംബൈ ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.
14 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന്റെ 1992 ലെ ഇളവ് നയം അനുസരിച്ച് ഇളവ് ലഭിക്കാനുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. ശിക്ഷ ഇളവ് ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ഇതിനായുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്.

ഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളെ ശിക്ഷ ഇളവ് നല്‍കി വിട്ടയച്ചതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, ആക്ടിവിസ്റ്റ് രൂപ് രേഖ വര്‍മ എന്നിവരാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ആണ് സുഭാഷിണി അലിക്കായി വാദിക്കുന്നത്. മഹുവ മൊയ്ത്രയ്ക്ക് വേണ്ടി അഭിഷേക് സിങ്‌വി പ്രതികള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ അപര്‍ണ ഭട്ട് എന്ന അഭിഭാഷകയും ഹാജരാകും. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലോ പ്രതികളെ വിട്ടയച്ചതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി സര്‍ക്കാരിന് വിവേചനാധികാരം നല്‍കുകയാണ് ചെയ്തതെന്നും, സുപ്രീംകോടതി വിധിയെയല്ല പ്രതികള്‍ക്ക് ഇളവ് നല്‍കിയതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും കപില്‍ സിബല്‍ മറുപടി നല്‍കി.
ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം രാജ്യം ആഘോഷിച്ചതിന് പിന്നാലെയാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 11 പേരെ ഗോദ്ര സബ് ജയിലില്‍ നിന്ന് വിട്ടയച്ചത്. സംസ്ഥാന ബിജെപി സര്‍ക്കാരാണ് അവരുടെ ജാമ്യം അനുവദിച്ചത്. ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്. 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരുടെ ശിക്ഷ പിന്നീട് ബോംബൈ ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.
14 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന്റെ 1992 ലെ ഇളവ് നയം അനുസരിച്ച് ഇളവ് ലഭിക്കാനുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. ശിക്ഷ ഇളവ് ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ഇതിനായുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്.

Post a Comment

Previous Post Next Post