(www.kl14onlinenews.com)
(24-Aug -2022)
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് മന്ത്രിമാര്‍ സമരക്കാരോടു അറിയിച്ചു. സമരം തുടരുമെന്നു ലത്തീന്‍ അതിരൂപതയും അറിയിച്ചു.
ആയിരത്തിലേറെ വീടുകൾ പുലിമുട്ട് നിർമാണം കാരണം നഷ്ടപ്പെട്ടുവെന്നു സമര സമിതി കൺവീനർ യൂജിൻ പെരേര പറഞ്ഞു. വിഴിഞ്ഞത്ത് മത്സബന്ധനത്തിന് ഉപയോഗിക്കുന്ന തുറമുഖം നാശോൻമുഖമായി. നിർമാണപ്രവർത്തനം മൂലം മത്സ്യസമ്പത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. വിശദമായ പഠനം നടത്തിയശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാൻ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق