സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു 2022

(www.kl14onlinenews.com)
(28-Aug -2022)

സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത മുശാവറ അംഗവും സംസ്ഥാന ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ (90) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം നാലിന് നാദാപുരം ചേലക്കാട് ജുമാ മസ്ജിദിൽ നടക്കും. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായത്.

സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാർ. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്‌ലിയാരുടേയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച മുഹമ്മദ് മുസ്‌ലിയാർ വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. മക്കൾ: കുഞ്ഞബ്ദുല്ല, അഷ്‌റഫ്‌, അബ്ദുൽ ജലീൽ വാഫി, മറിയം, ആസ്യ. മരുമക്കൾ: എം.ടി ഹാഷിം തങ്ങൾ, കുഞ്ഞബ്ദുല്ല കുളപറമ്പ് വാണിമേൽ, ഹൈറുന്നിസ, സൽമ, നാഫില

Post a Comment

أحدث أقدم