(www.kl14onlinenews.com)
(24-Aug -2022)
കശ്മീർ യാത്രക്ക് പിന്നാലെ കെ ടി ജലീൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങൾ ഇന്ത്യൻ അധിനിവേശ ജമ്മു കശ്മീരാണെന്ന പോസ്റ്റിലെ പരാമർശമാണ് വിവാദമായത്. പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കാശ്മീർ എന്നറിയപ്പെടുന്നുവെന്നും പോസ്റ്റിലുണ്ട്. വിവാദമായതോടെ ജലീൽ പരാമർശങ്ങൾ പിൻവലിച്ചിരുന്നു.
വിഷയത്തിൽ പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് അരുൺ മോഹൻ കോടതിയെ സമീപിച്ചത്. ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലെ ‘ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്നീ പരാമർശങ്ങൾ വാസ്തവ വിരുദ്ധവും രാജ്യതാൽപര്യത്തിന് എതിരുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
إرسال تعليق