വിഴിഞ്ഞത്ത് സമരം ശക്തം; കടലിലും കരയിലും പ്രതിഷേധിച്ച് തീരദേശവാസികള്‍

(www.kl14onlinenews.com)
(22-Aug -2022)

വിഴിഞ്ഞത്ത് സമരം ശക്തം; കടലിലും കരയിലും പ്രതിഷേധിച്ച് തീരദേശവാസികള്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ. ഏഴാം ദിവസമയം ഇന്ന് കരയിലും കടലിലും ഒരു പോലെയാണ് പ്രതിഷേധം നടന്നത്. പൂന്തുറയിൽ നിന്ന് ആരംഭിച്ച വാഹനറാലി യിൽ നിരവധിപേരാണ് പങ്കെടുത്തത്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന സമരക്കാർ, ഗേറ്റ് തല്ലി തുറന്ന് തുറമുഖത്ത് ഏറെ നേരം പ്രതിഷേധിച്ചു.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാ‍ര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളിൽ കൊടി നാട്ടി.

Post a Comment

أحدث أقدم