(www.kl14onlinenews.com)
(12-Aug -2022)
ചെർക്കള: ഡൽഹി ജാവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സെറിബ്രൽ പാൾസി നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗമായ ഹമീദ് ചെർക്കളയ്ക്ക് ബാബ് ടവറിൽ വെച്ച് നടന്ന ചടങ്ങിൽ വിന്നേഴ്സ് ചെർക്കള അനുമോദനവും യാത്രയയപ്പും നൽകി.
കൈസി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഷുക്കൂർ ചെർക്കള ഉൽഘടനം ചെയ്തു. ചടങ്ങിൽ നൗഷാദ് ചെർക്കള, ടി.എം. നിസാർ അറന്തോട്, ആമു ദുബൈ, ബി. അബ്ദുല്ല, ഗഫൂർ സി, ഹനീഫ ചെർക്കള, ഇക്ബാൽ ഐമ, സിദ്ദിഖ് കനിയടുക്കം, റഷീദ് കനിയടുക്കം, യാസർ അബ്ദുല്ല യാച്ചു, മൻസൂർ ബേവിഞ്ച തുടങ്ങിയവർ സംസാരിച്ചു.
സലാം ചെർക്കള സ്വാഗതവും, ഹമീദ് ചെർക്കള യാത്രയയപ്പിനുള്ള നന്ദിയും പറഞ്ഞു.
Post a Comment