സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം; വിവാദ ഉത്തരവിട്ട ജഡ്ജിയെ സ്ഥലം മാറ്റി

(www.kl14onlinenews.com)
(24-Aug -2022)

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം; വിവാദ ഉത്തരവിട്ട ജഡ്ജിയെ സ്ഥലം മാറ്റി
കൊച്ചി : ലൈംഗികാതിക്രമ കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി ജഡ്ജിയായി നിയമിച്ചത് ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാർക്ക് സ്ഥലംമാറ്റം. ഇതു സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം അനുവദിച്ച വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

കൊല്ലം ലേബർ കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത്തിനെ എറണാകുളം ലേബർ കോടതി ജഡ്ജിയായും മഞ്ചേരി ജില്ലാ ജഡ്ജിയായിരുന്ന എസ്.മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും നിയമിച്ചു. എറണാകുളം അഡീഷനൽ ജില്ലാ ജഡ്ജിയായിരുന്ന സി.പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും നിയമിച്ചു.

Post a Comment

Previous Post Next Post